/kalakaumudi/media/post_banners/837ab82befa0c9f8d33eb843a488eb6b0e8f26d5e21ed663305dfe4b22bfd4c2.jpg)
കൊച്ചി: തീയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ മലയാള ചിത്രം ഫീനിക്‌സ് ഇനി ഒടിടിയിലും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹൊറര്‍ റൊമാന്റിക് ടോണറിലുള്ള ചിത്രം ഫീനിക്‌സ് സംവിധാനം ചെയ്തത് വിഷ്ണു ഭരതനാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. റിനീഷ് കെ എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചന്തുനാഥാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, അജു വര്‍ഗീസ്, ഡോ. റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍, അബ്രാം രതീഷ്, അജി ജോണ്‍, ആരാധ്യ, രഞ്ജ്‌നി, രാജന്‍, പോള്‍ ഡി ജോസഫ്, രാഹുല്‍ നായര്‍ ആര്‍, ഫേവര്‍ ഫ്രാന്‍സിസ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബിഗില്‍ ബാലകൃഷ്ണന്റേതാണ് ഫീനിക്‌സ് എന്ന ചിത്രത്തിന്റെ ആശയം. സാം സി എസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബി. കലാസംവിധാനം ഷാജി നടുവില്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രാഹുല്‍ ആര്‍ ശര്‍മ എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍ ഷിനോജ് ഒടാണ്ടിയില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ്.