വേലയുടെ ട്രെയിലര്‍ ട്രെന്‍ഡിംഗ്! പൊലീസുകാരായി ഷെയിനും സണ്ണി വെയ്‌നും

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രെയിലര്‍ റിലീസായി. ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍, പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി.

author-image
Web Desk
New Update
വേലയുടെ ട്രെയിലര്‍ ട്രെന്‍ഡിംഗ്! പൊലീസുകാരായി ഷെയിനും സണ്ണി വെയ്‌നും

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രെയിലര്‍ റിലീസായി. ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍, പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി എസ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം ബിനോയ് തലക്കുളത്തൂര്‍.

വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓള്‍ഡ് മംഗ്സ്, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

 

തിരുവോണ നാളില്‍ യമുനയെ തേടി മലയാളികള്‍! പോസ്റ്റര്‍ വന്‍ ഹിറ്റ്!

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കി. പോസ്റ്റര്‍ ഇറങ്ങിയതോടെ, മലയാളികള്‍ ആ സുന്ദരിയായ യമുനയെ തേടിയുള്ള അന്വേഷണത്തിലാണ്. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ നായികയുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

സിനിമാറ്റിക്ക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. സെപ്റ്റംബര്‍ 15 ന് ചിത്രം തീയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. സരിഗമ ആണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഒ.ടി.ടി റൈറ്റ്‌സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ ഒഞ ഛഠഠ യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസ്സി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍നായര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ സന്തോഷ് പട്ടാമ്പി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യെല്ലോടൂത്ത്, പ്രൊമോഷന്‍ സ്റ്റില്‍സ് രോഹിത്കെസുരേഷ്.

vela movie movie trailer sunny wayne shane nigam vela movie