സിനിമ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍; കണ്ണീരോടെ നന്ദി പറഞ്ഞ് മല്ലിക

മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിന്റെ 50 വാര്‍ഷികം ആഘോഷിച്ച് തലസ്ഥാന നഗരം. അപ്പോളോ ഡിമോറോയില്‍ വച്ച് നടന്ന ആഘോഷ പരിപാടി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
സിനിമ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍; കണ്ണീരോടെ നന്ദി പറഞ്ഞ് മല്ലിക

തിരുവനന്തപുരം: മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിന്റെ 50 വാര്‍ഷികം ആഘോഷിച്ച് തലസ്ഥാന നഗരം. അപ്പോളോ ഡിമോറോയില്‍ വച്ച് നടന്ന ആഘോഷ പരിപാടി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയെന്ന നിലയില്‍ മല്ലികാ സുകുമാരനെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് മല്ലിക തനിക്ക് ശരിയെന്ന് തോന്നുന്നത് ധൈര്യമായി ചെയ്തു. ഇനിയും നല്ല രീതിയില്‍ മുന്നേറാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ഭക്ഷ്യ സിവില്‍സ് സപ്ലൈ മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ് പൊന്നാട അണിയിച്ചു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ ബൊക്കെ സമര്‍പ്പിച്ചു. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സംഘാടകരായ ഫ്രണ്ട്സ് ആന്റ് ഫോസ് കൂട്ടായ്മയുടെ ഉപഹാരം സമര്‍പ്പിച്ചു.

മക്കളും നടന്‍മാരുമായ ഇന്ദ്രജിത്ത് സുകുമാരനും, പ്രഥ്വിരാജ് സുകുമാരനും അമ്മയുടെ ജീവിതത്തിലെ ആപത്ഘട്ടങ്ങളെക്കുറിച്ച് സ്മരിച്ചപ്പോള്‍ മൂവരും കണ്ണീരണിഞ്ഞു. ജീവിതത്തില്‍ ഇനി അധിക മോഹങ്ങള്‍ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വന്‍ നല്‍കിയ വരദാനത്തിന് നന്ദി പറയുന്നതായും മറുപടി പ്രസംഗത്തില്‍ മല്ലികാ സുകുമാരന്‍ പറഞ്ഞു. തിരിഞ്ഞു നില്‍ക്കുമ്പോള്‍ ദുര്‍ഘടകരമായ അവസ്ഥ മറികടക്കാന്‍ കൂടെ നിന്ന സഹോദരങ്ങള്‍, മറ്റു കുടുംബാംഗങ്ങള്‍, മക്കള്‍ എന്നിവരുടെ പിന്‍തുണയും സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്. അമ്പതാം വാര്‍ഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താല്‍പര്യമായിരുന്നു. അത് എല്ലാപേരും ഏറ്റെടുത്തതായും എല്ലാവരേയും നന്ദി പൂര്‍വ്വം സ്മരിക്കുന്നതായും മല്ലിക സുകുമാരന്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

ചടങ്ങില്‍ ഡോ എം.വി പിള്ള, ബിജുപ്രഭാകര്‍ ഐഎഎസ്, ഇന്ദ്രന്‍സ്, മണിയന്‍ പിള്ള രാജു, എം ജയചന്ദ്രന്‍, അഡ്വ ശങ്കരന്‍ കുട്ടി, ഡോ. ഭീമാ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍ സ്വാഗതവും സെക്രട്ടറി ജ്യോതി കുമാര്‍ ചാമക്കാല നന്ദിയും പറഞ്ഞു.

malayalam movie movie news mallika sukumaran