/kalakaumudi/media/post_banners/c30b2861769452ae01ca63ab8ebe434dcd6cd46aba3cb880ab6b2af291c72316.jpg)
മെഗാ ഹിറ്റുകളായ പോക്കിരി രാജയ്ക്കും മധുരരാജയ്ക്കും ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. ടര്‍ബോ എന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത് ചിത്രമാണ് ടര്‍ബോ.
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ ഒരുക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും മിഥുന്‍ മാനുവലാണ്.
ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റിലീസ് ട്രൂത്ത് ഗ്ലോബലുമാണ്. ചിത്രത്തിന്റെ മറ്റ് അഭിനേക്കാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഛായാഗ്രഹണം വിഷ്ണു ശര്‍മ. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍. ആക്ഷന്‍ ഡയറക്ടര്‍ ഫീനിക്‌സ് പ്രഭു. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്. കോ ഡയറക്ടര്‍ ഷാജി പാടൂര്‍. കോസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ ആന്‍ഡ് ആഭിജിത്ത്.