'പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നുമില്ല; കല്യാണത്തിനു മുന്‍പും ശേഷവും പ്രേമിക്കാം': മമ്മൂട്ടി

By web desk .23 11 2023

imran-azhar

 
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കാതല്‍ ദ കോര്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്.

 

ചിത്രത്തില്‍ വേറിട്ട കഥാപാത്രവുമായാണ് മമ്മൂട്ടിയെത്തുന്നത്. ഇപ്പോള്‍ പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറയുകയാണ് താരം. പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞു.മൂവി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

'പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ല. കല്യാണത്തിനു മുന്‍പും പ്രേമിക്കാം, കല്യാണത്തിന് ശേഷവും പ്രേമിക്കാം. ഒരാളെ തന്നെ പ്രേമിക്കണമെന്നേയുള്ളൂ.

 

മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പ്രണയിക്കുന്ന ആള്‍ നമ്മുടെ ഇണയാണ്. ഇണയെന്ന് പറഞ്ഞാല്‍ എല്ലാ തരത്തിലും തുല്യമാകും.

 

രണ്ട് പേരും ഇണകളാണ്. അതാണ് ശരിക്കും സ്ത്രീ പുരുഷ ബന്ധം. ഇണയും പരസ്പരം തുണയുമാണ്' മമ്മൂട്ടി പറഞ്ഞു.

 

ചിത്രത്തില്‍ മാത്യു ദേവസിയായി മമ്മൂട്ടിയും ഓമനയായി ജ്യോതികയും വേഷമിടുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

 

OTHER SECTIONS