/kalakaumudi/media/post_banners/84dd8b27d64f686e2201dcd62fce877fbd84b5020287f62ad3b30b2609453d41.jpg)
രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി മമ്മൂട്ടി.എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നു.ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം. നടന്‍ മോഹന്‍ലാലും എല്ലാവര്‍ക്കും സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'കാതല്‍ ദ കോര്‍' ആണ് മമ്മൂട്ടി ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
'റോഷാക്കി'നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിനുണ്ട്. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക.കെ എസ് ചിത്ര മമ്മൂട്ടി ചിത്രത്തിനായി ഗാനം ആലപിച്ചിട്ടുണ്ട്.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്.