/kalakaumudi/media/post_banners/0e9d0d9505c02cbf60427248ce8db3ebc0f915376da0b02a25940dc5a2af8135.jpg)
പുത്തന്‍ സാങ്കേതിക വിദ്യയുടെ കാലത്ത് അടുത്ത കാലത്തായി ഫോര്‍ കെ അറ്റ്മോസില് വീണ്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ മലയാളത്തില്‍ ആദ്യമായി ഫോര്‍ കെയില്‍ പുറത്തിറങ്ങിയത്
മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത സ്ഫടികം ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ തകര്‍ത്താടിയ എക്കാലത്തെയും ഹിറ്റ് ചിത്രം വല്ല്യേട്ടന് കൂടി ഫോര്‍ കെ അറ്റ്മോസില് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ ബൈജു അമ്പലക്കരയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫടികം ഫോര്‍ കെയില്‍ ഇറക്കിയപ്പോള്‍ ഇഷ്ടപ്പെട്ടു. അതുകൊണ്ട് വല്ല്യേട്ടനും അങ്ങനെ ഇറക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ അതിന്റെ പരിപാടികള്‍ തുടങ്ങുമെന്നും ബൈജു അമ്പലക്കര ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
ബൈജു അമ്പലക്കരയുടെ വാക്കുകള്‍:
'
'സ്ഫടികം' ഫോര്‍ കെയില്‍ ഇറക്കിയത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാനും തിയറ്ററില്‍ പോയി പടം കണ്ടിരുന്നു. ഇപ്പോഴത്തെ ന്യൂ ജനറേന്‍ ഈ സിനിമ തിയറ്ററില്‍ കണ്ടിട്ടില്ല. ടിവിയിലെ കണ്ടിട്ടുള്ളൂ. ഫോര്‍കെ അറ്റ്മോസില് അത് വളരെ മനോഹരമായിരുന്നു. അതുപോലെ വല്ല്യേട്ടന് എന്ന സിനിമ ഞാന്‍ ഫോര്‍ കെയില്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്. അതിന്റെ പണികള്‍ ഉടനെ തുടങ്ങണം. വല്യേട്ടന്റെ പല രം?ഗങ്ങളും യുട്യൂബ് പോലുള്ളവയില്‍ മോഷണം ചെയ്തിട്ടുണ്ട്. ഞാന്‍ അറിയാതെ കള്ള ഒപ്പിട്ട് റൈറ്റ് കൊടുക്കുകയൊക്കെ ഉണ്ടായി. നിലവില്‍ സിനിമയ്ക്ക് മൊത്തത്തില്‍ സ്റ്റേ വാങ്ങിച്ച് ഇട്ടേക്കുവാണ്. വല്ല്യേട്ടന് സിനിമ ലോകത്ത് ആരും ഇനി തൊടാതിരിക്കാന്‍ വേണ്ടി കോടതിയില്‍ നിന്നും സ്റ്റേയും വാങ്ങിച്ചു. ഇനി കുറച്ച് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട്. അതിന് ശേഷം സിനിമയുടെ ഫോര്‍ കെ ചെയ്യും. ഇത് എത്ര നീണ്ടു പോകുന്നോ അത്രയും നല്ലതാണ്. കാരണം ന്യൂ ജനറേഷന് വളര്‍ന്നു കൊണ്ടിരിക്കയല്ലേ. അവര്‍ക്ക് വേണ്ടിയാണ് നമ്മളിത് ചെയ്യാന്‍ പോകുന്നത്. ഫോര്‍ കെ അറ്റ്മോസില് ഞാനും ഷാജി കൈലാസും കൂടി എറണാകുളം സവിത തിയറ്ററില്‍ ഇട്ട് സിനിമ കണ്ടിരുന്നു. ഒരു റീല്‍ മാത്രം. എന്തൊരു മനോഹരമായിരുന്നു. മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ച് ഒന്നും പറയാനില്ല. അത്രയും മനോഹരമായാണ് അതില്‍ അദ്ദേഹത്തെ കാണിക്കുന്നത്. എന്തായാലും വല്ല്യേട്ടന് ഉടന്‍ ഫോര്‍ കെയില്‍ കാണും'.