മമ്മൂട്ടിയുടെ ടര്‍ബോ, ഒരു ചെറിയ മീനേ അല്ല!

മമ്മൂട്ടിയും വൈശാഖും മൂന്നാം ചിത്രവുമായി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയരുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

author-image
Web Desk
New Update
മമ്മൂട്ടിയുടെ ടര്‍ബോ, ഒരു ചെറിയ മീനേ അല്ല!

മലയാള സിനിമയിലെ പണം വാരി ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി ചിത്രം പോക്കിരിരാജ. ഒരു അവകാശവാദങ്ങളും ഇല്ലാതെ എത്തിയ മാസ് എന്റര്‍ടൈനര്‍ ചിത്രം. മമ്മൂട്ടിയുടെ മികച്ച കഥാപാത്രമൊന്നുമില്ല ഈ ചിത്രത്തിലെ രാജ. എന്നാല്‍, മമ്മൂട്ടി എന്ന താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മസാലക്കൂട്ടുകളെല്ലാം ചേര്‍ത്തൊരുക്കിയ ചിത്രം ബോക്‌സോഫീസില്‍ ക്ലിക്കായി.

പോക്കിരിരാജ വൈശാഖ് ആദ്യമായി ഒരുക്കിയ ചിത്രമാണ്. പോക്കിരി രാജയ്ക്കു ശേഷം വീണ്ടും മമ്മൂട്ടി, വൈശാഖ് ടീം ഒരുമിച്ച ചിത്രമാണ് മധുരാജ. ഈ ചിത്രവും മികച്ച മസാലക്കൂട്ടുകളോടെ എത്തി രുചികരമായി പ്രേക്ഷകര്‍ക്കു മുമ്പില്‍ വിളമ്പിയ വിഭവമാണ്!

മമ്മൂട്ടിയും വൈശാഖും മൂന്നാം ചിത്രവുമായി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയരുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ വാര്‍ത്താപ്രാധാന്യവും നേടുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ തെന്നിന്ത്യയിലെ വന്‍ താരനിര എത്തുന്നുണ്ട്. കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന അപ്‌ഡേഷനാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. ഒണ്ടു മൊട്ടേയ കഥെ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ താരമായി ഉയര്‍ന്ന നടനാണ് രാജ് ബി ഷെട്ടി. തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മലയാള സിനിമയിലെ പുതിയ സെന്‍സേഷന്‍ മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ ഒരുക്കുന്നത്. നൂറു ദിവസമാണ് ടര്‍ബോയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം.

 

 

mammootty malayalam movie movie news turbo movie