മമ്മൂട്ടിയുടെ പുതിയ ലുക്ക് മെഗാ ഹിറ്റ്, ഇതൊക്കെ എന്ത്! മെഗാ സ്റ്റാറിന്റെ സ്റ്റൈലിഷ് വേഷങ്ങളുടെ ലിസ്റ്റ്

പോക്കിരി രാജ എന്ന കാര്‍ണിവല്‍ ഒരുക്കിയ വൈശാഖ് മമ്മൂട്ടിയെ നായകനാക്കി വീണ്ടും ഒരുക്കുന്ന ടര്‍ബോ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

author-image
Web Desk
New Update
മമ്മൂട്ടിയുടെ പുതിയ ലുക്ക് മെഗാ ഹിറ്റ്, ഇതൊക്കെ എന്ത്! മെഗാ സ്റ്റാറിന്റെ സ്റ്റൈലിഷ് വേഷങ്ങളുടെ ലിസ്റ്റ്

 

പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു മാസ്സ് ഡയലോഗുണ്ട്. എന്റെ സ്‌റ്റൈല്‍ ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം! ശരിക്കും മമ്മൂട്ടിയുടെ താരമൂല്യം മനസ്സിലാക്കി എഴുതിയ സംഭാഷണമല്ലേ ഇത്!

മമ്മൂട്ടിയുടെ വൈറല്‍ ചിത്രത്തിനു താഴെ നടി മാളവിക മോഹന്‍ കുറിച്ചു, മമ്മൂക്കാ ഉങ്കളെ പോല്‍ വെറെയാരുമില്ല ഇന്ത ഉലകത്തില്‍! മികച്ച നടന്‍ മാത്രമല്ല, മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് സ്റ്റാര്‍ ആണ് താന്‍ എന്നുകൂടി തെളിയിച്ചിട്ടുണ്ട് മമ്മൂട്ടി. ഒരു പക്ഷേ, മലയാള സിനിമയില്‍ ഏറ്റവും അധികം സ്റ്റൈലിഷ് മേക്കോവറുകളില്‍ പ്രത്യക്ഷപ്പെട്ട താരവും മമ്മൂട്ടി തന്നെ!

എണ്‍പതുകളില്‍ മമ്മൂട്ടി എന്ന നടന്‍ പിറന്നു, തൊണ്ണൂറുകളിലാണ് മമ്മൂട്ടി എന്ന താരവും. എണ്‍പതുകളുടെ അവസാനം എത്തിയ സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് 1, സംഘം, കോട്ടയം കുഞ്ഞച്ചന്‍, സാമ്രാജ്യം, ആവനാഴി, അനശ്വരം തുടങ്ങിയ ചിത്രങ്ങളില്‍ ഗംഭീര ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് എണ്ണിപ്പറയാന്‍ നിരവധി വേഷങ്ങളില്‍ താരം സ്‌ക്രീനിലെത്തി. ജാക്ക്‌പോട്ട്, ജോണിവാക്കര്‍, ധ്രുവം, മഹാനഗരം, ഒരു മറവത്തൂര്‍ കനവ്, മേഘം, എഴുപുന്ന തരകന്‍, പല്ലാവൂര്‍ ദേവനാരായണന്‍, വല്യേട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവന്നത് തൊണ്ണൂറുകളിലാണ്.

രണ്ടായിരത്തില്‍ ക്രോണിക് ബാച്ചിലര്‍ മമ്മൂട്ടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. രഞ്ജിത് ചിത്രം ബ്ലാക്കിലും വേറിട്ട സ്റ്റൈലിലാണ് പൊലീസുകാരനായ കാരിക്കാമുറി ഷണ്‍മുഖന്‍ എത്തുന്നത്. രാജമാണിക്യവും ബിഗ് ബിയും മമ്മൂട്ടി എന്ന താരത്തെ ആഘോഷിച്ച ചിത്രങ്ങളാണ്. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലും വേറിട്ടൊരു മമ്മൂട്ടിയെ കണ്ടു. ദി ഗ്രേറ്റ് ഫാദര്‍, ദി പ്രീസ്റ്റ്, ഭീഷ്മപര്‍വം, റോഷാക്ക് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പോക്കിരി രാജ എന്ന കാര്‍ണിവല്‍ ഒരുക്കിയ വൈശാഖ് മമ്മൂട്ടിയെ നായകനാക്കി വീണ്ടും ഒരുക്കുന്ന ടര്‍ബോ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

മമ്മൂട്ടിയുടെ പറ്റേ വെട്ടിയ മുടിയും കുറ്റിത്താടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്. കോട്ടയം കുഞ്ഞച്ചന്‍ പോലൊരു അച്ചായന്‍ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് നെറ്റിസന്‍സ് പറയുന്നത്.

 

 

mammootty actor mammootty movie news turbo movie