/kalakaumudi/media/post_banners/5f7a0f7004f7edc9f661a75e43f667ff71fb10d86719648c2b4d85818cabc379.jpg)
ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ബ്ലോക്ക്ബസ്റ്ററടിച്ചതോടെ 2024 മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍ ഒന്നടങ്കം. മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് ഇന്ന് മലയാള സിനിമ കാണാന്‍ തിയറ്ററുകളിലേക്കെത്തുന്നത്. മലയാളം ഫിലിം ഇന്റസ്ട്രിയുടെ പ്രതിഛായ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് എന്ന പേരില്‍ പുതിയൊരു ഫിലിം പ്രൊഡക്ഷന്‍ കമ്പനി കൂടെ മലയാളത്തില്‍ ലോഞ്ച് ചെയ്യുകയാണ്. ശ്രീനിവാസന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ഹിറ്റടിച്ച ഡയലോഗാണ് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട്. ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം ആയതിനാല്‍ ശ്രീനിവാസന്റെ അനുവാദത്തോടെയാണ് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് ലോഞ്ച് ചെയ്യുന്നത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായി നല്‍കുന്നത്. നിലവില്‍ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് ദിലീഷ് പോത്തന്‍ നായകനായെത്തുന്ന മനസാ വാചാ. നവാഗതനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം മാര്‍ച്ച് 8 ന് തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു മുഴുനീള കോമഡി എന്റര്‍ടൈനറാണ്. മജീദ് സയ്ദിന്റെതാണ് തിരക്കഥ. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.
മോഷണം ഇതിവൃത്തമാക്കിയ സിനിമയാണ് മനസാ വാചാ. പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. മനസാ വാചാ കര്‍മ്മണാ എന്ന പേരില്‍ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനില്‍ കുമാര്‍ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണിത്.
ഛായാഗ്രഹണം എല്‍ദോ ഐസക്ക്, ചിത്രസംയോജനം ലിജോ പോള്‍, സംഗീതം സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍ ടിന്റു പ്രേം, കലാസംവിധാനം വിജു വിജയന്‍ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ് രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍ ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍ സജ്ഞു ടോം, ടൈറ്റില്‍ ഡിസൈന്‍ സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി യാസെര്‍ അറഫാത്ത്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.