/kalakaumudi/media/post_banners/74a6faed3dcf1868d24c137f223698cf124def6d93359520ea64cb0160dba292.jpg)
മറ്റൊരു രാജ്യത്ത് നിന്നുള്ള അപ്രതീക്ഷിതമായ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ച് മലയാളി താരങ്ങള്‍. പാരീസില്‍ വച്ചാണ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേര്‍ന്നത്.
ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി ദിവസങ്ങള്‍ക്ക് മുന്‍പ് യുകെയിലെ മാഞ്ചെസ്റ്ററില്‍ എത്തിയതാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും.
അവാര്‍ഡ് നിശയ്ക്ക് ശേഷവും സ്ഥലം സന്ദര്‍ശിച്ച മൂവരും അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഹന്‍ലാല്‍ വിംബിള്‍ഡണ്‍ വനിതാ സെമിഫൈനല്‍ മത്സരം കാണാന്‍ പോയിരുന്നു.
ലണ്ടനില്‍ വച്ചാണ് മോഹന്‍ ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.പാരീസില്‍ വച്ചാണ് മഞ്ജു വാര്യരും ചാക്കോച്ചനും രമേശ് പിഷാരടിയും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രം മൂവരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.