കൊടൈക്കനാലിലേക്ക് യാത്ര ചെയ്യാത്ത മലയാളി ഗ്യാങ് ഉണ്ടാവുമോ? മഞ്ഞുമ്മലിലെ ബോയ്‌സിന്റെ യാത്ര തുടങ്ങുന്നു ഫെബ്രുവരി 22 മുതല്‍

ഒരുമിച്ചൊരു യാത്ര എല്ലാ സുഹൃത്ത് സംഘങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയമായിരിക്കും. ഇനി പൊവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്താലോ ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, മൈസുര്‍ തുടങ്ങി ഒരു നീണ്ട നിര ഉണ്ടെങ്കിലും ഫസ്റ്റ് പ്രിഫറന്‍സ് കൊടൈക്കനാലിനായിരിക്കും.

author-image
Web Desk
New Update
കൊടൈക്കനാലിലേക്ക് യാത്ര ചെയ്യാത്ത മലയാളി ഗ്യാങ് ഉണ്ടാവുമോ? മഞ്ഞുമ്മലിലെ ബോയ്‌സിന്റെ യാത്ര തുടങ്ങുന്നു ഫെബ്രുവരി 22 മുതല്‍

 

ഒരുമിച്ചൊരു യാത്ര എല്ലാ സുഹൃത്ത് സംഘങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയമായിരിക്കും. ഇനി പൊവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്താലോ ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, മൈസുര്‍ തുടങ്ങി ഒരു നീണ്ട നിര ഉണ്ടെങ്കിലും ഫസ്റ്റ് പ്രിഫറന്‍സ് കൊടൈക്കനാലിനായിരിക്കും. ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ കൊടൈക്കനാല്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

മധ്യവേനലവധി കാലത്ത് സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന ഈ സ്ഥലം തങ്ങളുടെ വിശ്രമവേളകള്‍ ആനന്ദകരമാക്കാനാണ് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. സൂയ്‌സൈഡ് പോയിന്റ്, ഡെവിള്‍സ് കിച്ചന്‍ തുടങ്ങി നിഗൂഢതകളും ദുരൂഹതകളും ഒളിപ്പിച്ച ചില ഇടങ്ങളും കൊടൈക്കനാലില്‍ ഉണ്ട്. ഫെബ്രുവരി 22 ന് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ ഒരു സുഹൃത്ത് സംഘത്തിന്റെ കഥയാണ് പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ആ സുഹൃത്തുക്കള്‍ അവിടെ നിന്ന് ആഭിമുഖികരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

യാത്രയെയും യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാനമായോരു വേഷം അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

movie malayalam movie manjummel boys