ആ ക്വാളിസും മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക്, മഞ്ഞുമ്മല്‍ ബോയ്‌സ് യാത്ര ഉടന്‍ ആരംഭിക്കും

ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമെങ്കിലും എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. ആ യാത്രയില്‍ ഏറെ പ്രിയപ്പെട്ട മറ്റൊന്നായിരിക്കും യാത്രക്കായ് തിരഞ്ഞെടുത്ത വാഹനം. യാത്രയെയും യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

author-image
Web Desk
New Update
ആ ക്വാളിസും മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക്, മഞ്ഞുമ്മല്‍ ബോയ്‌സ് യാത്ര ഉടന്‍ ആരംഭിക്കും

ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമെങ്കിലും എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. ആ യാത്രയില്‍ ഏറെ പ്രിയപ്പെട്ട മറ്റൊന്നായിരിക്കും യാത്രക്കായ് തിരഞ്ഞെടുത്ത വാഹനം. യാത്രയെയും യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ ഉള്‍പ്പെട്ട പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു റെഡ് കളര്‍ ക്വാളിസാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ 2004 മോഡല്‍ വൈറ്റ് കളര്‍ ക്വാളിസിലാണ് ആ സുഹൃത്ത് സംഘം കോടൈക്കനാലിലേക്ക് പോയിരുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തും.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാനമായോരു വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

movie malayalam movie manjummel boys