ഇതും കടന്നുപോകും;ഭർത്താവിന്റെ അറസ്റ്റിലും സ്ട്രോങ്ങായി മഹാലക്ഷ്‌മി

By Hiba.18 09 2023

imran-azhar

 

 

'ഇതും കടന്നുപോകും' എന്നായിരുന്നു ഭർത്താവ് രവീന്ദർ ചന്ദ്രശേഖർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഭവത്തിൽ നടിയും രവീന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്‌മിയുടെ പ്രതികരണം. ഇൻസ്റാഗ്രാമിലായിരുന്നു 'ഇതും കടന്നുപോകും' എന്ന ടാഗ് ലൈനോടെ ഭർത്താവുമായുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

 

ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

 

 

വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലാകുന്നത്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

 

200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്.

 

 

അടുത്തിടെ സോഷ്യൽ മീഡിയ വളരെ ചർച്ച ചെയ്ത ദമ്പതികളാണ് രവീന്ദർ ചന്ദ്രശേഖറും മഹാലക്ഷ്‌മിയും.അവരുടെ വിവാഹം ഈയടുത്താണ് നടന്നത്.പണത്തിന് വേണ്ടിയാണ് മഹാലക്ഷ്‌മി വിവാഹം ചെയ്തത് എന്നുവരെ പ്രേക്ഷകർ കുറിച്ചിരുന്നു.

 

എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്ന് ചേർന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്നമല്ല എന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു.

OTHER SECTIONS