മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ 'മെഗാ156' ! ചിത്രീകരണം ആരംഭിച്ചു...

ചിത്രീകരണത്തിന് തുടക്കമിട്ട ചിത്രത്തിന്റെ ക്ലാപ്പ് ബോർഡ് സംവിധായകൻ മാരുതിയാണ് ഡിസൈൻ ചെയ്തത്. ആദ്യ ഷെഡ്യൂളിൽ ചിരഞ്ജീവി ടീമിനൊപ്പം ചേരുന്നുണ്ട്.

author-image
Greeshma Rakesh
New Update
മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ 'മെഗാ156' ! ചിത്രീകരണം ആരംഭിച്ചു...

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം 'മെഗാ156'ന്റെ ലോഞ്ചിംഗ് ചടങ്ങും റെക്കോർഡിംഗ് സെക്ഷനും നടന്നു. ചിത്രീകരണത്തിന് തുടക്കമിട്ട ചിത്രത്തിന്റെ ക്ലാപ്പ് ബോർഡ് സംവിധായകൻ മാരുതിയാണ് ഡിസൈൻ ചെയ്തത്. ആദ്യ ഷെഡ്യൂളിൽ ചിരഞ്ജീവി ടീമിനൊപ്പം ചേരുന്നുണ്ട്.

വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'മെഗാ156' ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ചിലവേറിയ ചിത്രമായിരിക്കും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു.

ഛോട്ടാ കെ നായിഡു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡ്ഡിയുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവർ വരികൾ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് എം എം കീരവാണിയാണ് സംഗീതം പകരുന്നത്.

സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

mega156 director Vassishta megastar chiranjeevi movie news