
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മരണത്തില്‍ വേദന പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ഏറെ വേദന നിറഞ്ഞ ദിവസമാണിനെന്നും മോഹന്‍ലാല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമാണ് സഹോദരതുല്യനായ ആ കലാകാരനുമായി തനിക്കുണ്ടായിരുന്നത്. അദ്ദേഹം സമ്മാനിച്ച ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചു. പ്രത്യേകിച്ച് അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം.
സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സര്‍. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പ്
'ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സര്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വര്‍ഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരന്‍ സമ്മാനിച്ച ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സര്‍. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.'
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">