/kalakaumudi/media/post_banners/0d9d01ac8b3c8ba650086e45c51e1debfe30ad49d3b83074bcfa872c2200fac9.jpg)
നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ജോഷിയും മോഹന്‍ലാലും ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. റമ്പാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥ ഒരുക്കുന്നത് നടന്‍ ചെമ്പന്‍ വിനോദാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു മാസ് എന്റര്‍ടൈനറാകും എന്ന ഫീലാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്.
2024 ല്‍ റമ്പാന്റെ ചീത്രീകരണം തുടങ്ങും. 2025 വിഷു റിലീസായാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമ വിദേശത്തും ചിത്രീകരിക്കും.
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് നിര്‍മാണം. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്.
കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യര്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് റമ്പാന്‍ ഒരുക്കുന്നത്.