റെക്കോര്‍ഡ് നേട്ടം; 100 കോടി വിജയ തിളക്കത്തില്‍ മോഹന്‍ലാല്‍

3 ചിത്രങ്ങള്‍ 100 കോടി ക്ലബ് പിന്നിട്ട ഏക മലയാളി താരമായി 'ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍'.

author-image
Athira
New Update
റെക്കോര്‍ഡ് നേട്ടം; 100 കോടി വിജയ തിളക്കത്തില്‍ മോഹന്‍ലാല്‍

3 ചിത്രങ്ങള്‍ 100 കോടി ക്ലബ് പിന്നിട്ട ഏക മലയാളി താരമായി 'ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍'. പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നു, തുടര്‍ച്ചയായി ലഭിക്കുന്ന വിമര്‍ശനങ്ങള്‍ എന്നിവയ്ക്കുളള മറുപടിയെന്നോണമായി താര രാജാവിന്റെ വമ്പന്‍ തിരിച്ചുവരവ്.

ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം നേര് 100 കോടി ക്ലബില്‍ കയറിയിരിക്കുകയാണ്. നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സ്‌നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി', എന്നാണ് ആശീര്‍വാദ് സിനിമാസ് കുറിച്ചിരിക്കുന്നത്.

2023 ഡിസംബര്‍ 21ന് തിയറ്ററില്‍ എത്തിയ നേരില്‍ അഡ്വക്കേറ്റ് വിജയ് മോഹനായി വാക്കുകള്‍ക്കതീതമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2023ല്‍ റിലീസ് ചെയ്ത് നൂറ് കോടി ബിസിനസ് സ്വന്തമാക്കിയ മലയാള സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ് നേര്.

10 വര്‍ഷം മുന്‍പ് ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം മലയാള സിനിമ മേഖലയിലെ ആദ്യ 50 കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. 2013 ല്‍ ഒന്നാം ഭാഗവും 2021 ല്‍ രണ്ടാം ഭാഗവുമായി പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി ദൃശ്യ വിരുന്നാണ് നല്‍കിയത്.

2016ല്‍ വൈലാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകനിലൂടെ മലയാളത്തിലെ ആദ്യ 100 കോടി എന്ന അത്യപൂര്‍വ നേട്ടവും മോഹന്‍ലാല്‍ മലയാള സിനിമയ്ക്കായി സമ്മാനിച്ചു. ഇപ്പോഴിതാ 26 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ കയറിയിരിക്കുകയാണ് 'നേര്'. ഇതിലൂടെ 3 ചിത്രങ്ങളില്‍ 100 കോടി പിന്നിട്ട ഏക മലയാളി താരം എന്ന നേട്ടവും സ്വന്തമാക്കി മോഹന്‍ലാല്‍.

 

Latest News news updates