/kalakaumudi/media/post_banners/164717ceaa6615170978dc82e515c69c5965c5b13763e1e64cf086afc9f84057.jpg)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. നന്ദ കിഷോറാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തിലും തെലുങ്കിലുമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി മോഹന്‍ലാല്‍ മുംബയില്‍ എത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. സഹ്‌റ എസ് ഖാന്‍ ആണ് നായിക. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം.
എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് നിര്‍മാണം. മുംബെയ്ക്കു പുറമെ മൈസൂരാണ് വൃഷഭയുടെ മറ്റൊരു ലോക്കേഷന്‍.
രണ്ടു വമ്പന്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജീത്തു ജോസഫ് ചിത്രം നേരിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നിരവധി മെഗാ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ ലാല്‍, ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്ണു ശ്യാം.
ക്ലാസിക് ചിത്രങ്ങള്‍ ഒരുക്കിയിട്ടുളള ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാബിബന്‍ എന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും നിര്‍വഹിക്കുന്നു.