ഹരം പിടിപ്പിക്കാന്‍ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും, എഴുത്തുകാരന്റെ റോളില്‍ വിനീത് ശ്രീനിവാസന്‍

By Web Desk.28 09 2023

imran-azhar

 

 


പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ട്! നിരവധി മനോഹര ചിത്രങ്ങള്‍ സമ്മാനിച്ച കോംബോ. പ്രിയര്‍ശന്‍ ചിത്രങ്ങളില്‍ നടനായും തിരക്കഥാകൃത്തായും ശ്രീനിവാസന്‍ തിളങ്ങിയിട്ടുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴമായിരുന്നു ഈ കോംബോയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.

 

ഈ കോംബോ വീണ്ടും ഒരുമിക്കുന്നു. ശ്രീനിവാസന് പകരം തിരക്കഥാകൃത്തിന്റെ റോളില്‍ മകന്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നു എന്നു മാത്രം. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രമാണിത്.

 

ഹരം എന്നുപേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തുടങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

 

പൂച്ചയ്‌ക്കൊരു മൂക്കുത്തിയാണ് പ്രിയദര്‍ശന്‍ സംവിധായകന്റെ തൊപ്പിയണിഞ്ഞ ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് ആരംഭിച്ചത്. ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍, ബോയിംഗ് ബോയിംഗ്, ചെപ്പ്, വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, മിഥുനം, തേന്‍മാവിന്‍ കൊമ്പത്ത്, കിലുക്കം, ചന്ദ്രലേഖ, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം, ഒപ്പം തുടങ്ങി മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി!

 

പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ നടനായും തിരക്കഥാകൃത്തായും ശ്രീനിവാസന്റെ സാന്നിധ്യവുമുണ്ട്. പ്രിയദര്‍ശന്റെ രണ്ടാമത്തെ സംവിധാന സംരംഭം ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

 

 

OTHER SECTIONS