ഒടുവില്‍ ബറോസ് എത്തുന്നു, ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്, മലയാളത്തിന്റെ ഇന്റര്‍നാഷണല്‍ സിനിമ

സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബ്രഹ്‌മാണ്ഡ ചിത്രം ബറോസ് ഒരുക്കിയത്. മലയാള സിനിമയിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിജോ. പടയോട്ടവും മൈഡിയര്‍ കുട്ടിച്ചാത്തനും സംവിധാനം ചെയ്തത് ജിജോ ആണ്.

author-image
Web Desk
New Update
ഒടുവില്‍ ബറോസ് എത്തുന്നു, ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്, മലയാളത്തിന്റെ ഇന്റര്‍നാഷണല്‍ സിനിമ

ഒടുവില്‍ കാത്തിരിപ്പിന് വിരാമം. കംപ്ലീറ്റ് ആക്ടറുടെ ആദ്യ സംവിധാന സംരംഭത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രിയ താരം മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്. 2024 മാര്‍ച്ച് 28 ന് മലയാള സിനിമയിലെ ഇന്റര്‍നാഷണല്‍ മൂവി തിയേറ്ററുകളിലെത്തും.

സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബ്രഹ്‌മാണ്ഡ ചിത്രം ബറോസ് ഒരുക്കിയത്. മലയാള സിനിമയിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിജോ. പടയോട്ടവും മൈഡിയര്‍ കുട്ടിച്ചാത്തനും സംവിധാനം ചെയ്തത് ജിജോ ആണ്.

പതിമൂന്നുകാരനായ ലിഡിയന്‍ ആണ് സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

ത്രിഡി സാങ്കേതിക വിദ്യയില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 നായിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ചു.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്ത സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസിന്റെ ഭാഗമാകുന്നു. സിനിമയുടെ സ്‌പെഷ്യല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലന്റിലുമായാണ് നടക്കുന്നത്. ഗോവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതം ബറോസിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

movie barroz movie news