/kalakaumudi/media/post_banners/796932d8117737b6f01449b5d9fc42c1b3dc0a4bf11774c322c4fd4d9f5f9fd2.jpg)
പ്രേക്ഷകരെ വാലിബന്‍ ചലഞ്ചിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മലയാളി പ്രേക്ഷകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് തിയേറ്ററുകളിലേക്കെത്തുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികളാണ് മലൈക്കോട്ടൈ വാലിബന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.
മലൈക്കോട്ടൈ വാലിബന്റെ കാര്‍ട്ടൂണ്‍ പുസ്തകം അന്‍പതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ മദഭരമിഴിയോരം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.