ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകും; പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ഗൗതം മേനോന്‍

തമിഴ് ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകും. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'.

author-image
Web Desk
New Update
ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകും; പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ഗൗതം മേനോന്‍

 

ചെന്നൈ: തമിഴ് ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകും. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ ചിത്രം കുറച്ചു ദിവസങ്ങള്‍ക്കൂടി കഴിഞ്ഞേ പുറത്തിറങ്ങുകയുള്ളൂവെന്ന് സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. സിനിമയുടെ റിലീസ് വൈകിയതില്‍ അദ്ദേഹം പ്രേക്ഷകരോട് മാപ്പ് ചോദിക്കുകയും ചെയ്തു.

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 'ധ്രുവനച്ചത്തിരം' വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം കാരണമാണ് സിനിമയുടെ റിലീസ് നീട്ടിയതെന്നാണ് വിവരം. ഏറെ ശ്രമിച്ചുവെങ്കിലും ധ്രുവനച്ചത്തിരം വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗൗതം മേനോന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

2016ലായിരുന്നു ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം എത്തുന്നത്. വിക്രത്തിനൊപ്പം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി.

 

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

gautham menon Latest News Tamil movie news vikram