/kalakaumudi/media/post_banners/1ebe0e7a8b23f97967b22a796661b3caa79b0c0143779d3bde06fec589f874f1.jpg)
പ്രേക്ഷക ശ്രദ്ധ നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണെന്ന സൂചന നല്‍കുന്ന ദൃശ്യങ്ങളാണ് പോസ്റ്ററില്‍ കാണിക്കുന്നത്.
വ്യത്യസ്ത പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം പ്രദേശവാസികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസില്‍ നാസര്‍, എഡിറ്റിംഗ്: ചമന്‍ ചാക്കോ, സംഗീത സംവിധാനം: മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്മത്ത്, ആക്ഷന്‍: പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.