By Hiba .18 09 2023
ആർഡിഎക്സിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രത്തിൽ നായകനാകാൻ മോഹൻലാൽ. ആർഡിഎക്സ് നിർമ്മിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആയിരിക്കും നഹസിന്റെ അടുത്ത ചിത്രം നിർമ്മിക്കുക.
ഇതോടെ ആർഡിഎക്സിന് ശേഷം വീക്കെൻഡ് ഒരുക്കാൻ പോകുന്ന മൂന്നാം ചിത്രമാണിത്.ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി ആർഡിഎക്സ് പ്രദർശനം തുടരുകയാണ്.
ചിത്രം 84 കോടിയാണ് ഇതുവരെ സ്വന്തമാക്കിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ എന്ന നേട്ടത്തിലാണ് ആർഡിഎക്സ് എത്തിനിൽക്കുന്നത്.
ബറോസ്, മലൈക്കോട്ടൈ വാലിബൻ, നേര് തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. നിലവിൽ നേര് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് നടൻ. 'ഗ്രാൻഡ് മാൻസ്റ്ററി'ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നതും പ്രത്യേകതയാണ്.
അതേസമയം, മോഹന്‍ലാലിനൊപ്പമുള്ള 'റാം' ജീത്തു ജോസഫ് പൂർത്തിയാക്കിയിട്ടില്ല. ഇതിന് ശേഷം നഹാസിന്റെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.