നരേനും മീര ജാസ്മിനും ഒന്നിക്കുന്ന 'ക്യൂന്‍ എലിസബത്ത്' ! 'ചെമ്പകപൂവെന്തെ' ഗാനം പുറത്തിറങ്ങി...

ജോ പോള്‍ വരികള്‍ ഒരുക്കിയ ഗാനത്തിന് രഞ്ജിന്‍ രാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹരിചരണ്‍ ആണ് ഗായകന്‍.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ഒരുങ്ങുന്നത്.

author-image
Greeshma Rakesh
New Update
നരേനും മീര ജാസ്മിനും ഒന്നിക്കുന്ന 'ക്യൂന്‍ എലിസബത്ത്' ! 'ചെമ്പകപൂവെന്തെ' ഗാനം പുറത്തിറങ്ങി...

 

വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മീരാ ജാസ്മിനും നരേനും ജോഡികളായെത്തുന്ന 'ക്യൂന്‍ എലിസബത്ത്'ലെ 'ചെമ്പകപൂവെന്തെ' എന്ന ഗാനം പുറത്തിറങ്ങി. ജോ പോള്‍ വരികള്‍ ഒരുക്കിയ ഗാനത്തിന് രഞ്ജിന്‍ രാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹരിചരണ്‍ ആണ് ഗായകന്‍.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ഒരുങ്ങുന്നത്.

'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടല്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന 'ക്യൂന്‍ എലിസബത്ത്'ത്തിനായ് പ്രേക്ഷകര്‍ സന്തോഷത്തോടെ കാത്തിരിക്കുന്നു. ഈ ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിലേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിന്‍. സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്‌സ് എന്ന കഥാപാത്രമായി നരേന്‍ സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ '2018' എന്ന ചിത്രത്തിലെ മല്‍സ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടികൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ക്ക് ശേഷം നരേന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് 'ക്വീന്‍ എലിസബത്തി'ലെ അലക്‌സ്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ക്വീന്‍ എലിസബത്തി'ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു.ഹിറ്റ് ചിത്രങ്ങളായ 'വെള്ളം', 'അപ്പന്‍', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അര്‍ജുന്‍ ടി സത്യനാണ്.

മീരാ ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം: ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍: ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍: അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്റ്റില്‍സ്: ഷിജിന്‍ P രാജ്, പോസ്റ്റര്‍ ഡിസൈന്‍: മനു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി.

release queen elizabeth naren meera jasmine chempakapoowenthe song