നസ്‌ലെൻ നായകനാകുന്ന 'ഐ ആം കാതലൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്ന ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം കാതലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

author-image
Greeshma Rakesh
New Update
നസ്‌ലെൻ നായകനാകുന്ന 'ഐ ആം കാതലൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്ന ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം കാതലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

നസ്‌ലെൻ നായകനാകുന്ന ചിത്രത്തിലെ നായിക അനിഷ്‌മയാണ്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു. സ്‌ക്രിപ്റ്റ് - സജിൻ ചെറുകയിൽ, ഛായാഗ്രഹണം - ശരൻ വേലായുധൻ, എഡിറ്റർ - ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് - സിദ്ധാർത്ഥ പ്രദീപ്, ആർട്ട് - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, ലിറിക്‌സ് - സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ - മനോജ് പൂങ്കുന്നം, പി ആർ ഒ - ശബരി

first look poster nasle i am kathalan malayalam film industry