/kalakaumudi/media/post_banners/73c8ca27ec132fde88bb2e63639963271f69843b7d1e84a1c328bf150f35494f.jpg)
2023 ലെ ദേശീയ സിനിമാ ദിനം ഒക്ടോബർ 13 ന് ഇന്ത്യയിലുടനീളം ആഘോഷിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മിതമായ നിരക്കിൽ സിനിമകൾ കാണാൻ അവസരമൊരുക്കി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ).
ഒക്ടോബർ 13ന് വെറും 99 രൂപയ്ക്ക് ഏതു സിനിമയും കാണാനുള്ള വമ്പൻ അവസരമാണ് ഒരുങ്ങുന്നത്.ഇതിനായി നാലായിരത്തോളം സ്‌ക്രീനുകളാണ് രാജ്യത്ത് ഒരുങ്ങുന്നത്.ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭിക്കും.
ഇതിനകം തന്നെ ബുക്കിംങ്ങുകൾ ആരംഭിച്ചിട്ടുണ്ട്.ബുക്കിങ് അപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജ് ഈടാക്കുമെങ്കിലും തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.
എന്നാൽ ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്. ഒക്ടോബർ 13ന് ഏത് സമയത്തും ഓഫർ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.