നാച്ചുറൽ സ്റ്റാർ നാനി-സുജീത്ത് കൂട്ടുകെട്ടിൽ ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം 'നാനി32' പ്രഖ്യാപിച്ചു!

ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന നാനി32 സുജീത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

author-image
Greeshma Rakesh
New Update
നാച്ചുറൽ സ്റ്റാർ നാനി-സുജീത്ത് കൂട്ടുകെട്ടിൽ ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം 'നാനി32' പ്രഖ്യാപിച്ചു!

  

നാച്ചുറൽ സ്റ്റാർ നാനി നായകനാവുന്ന ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം 'നാനി32' പ്രഖ്യാപിച്ചു. ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന നാനി32 സുജീത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 29ന് തിയറ്റർ റിലീസ് ചെയ്യുന്ന നാനി-വിവേക് ആത്രേയ ചിത്രം 'സരിപോദാ ശനിവാരം'വും ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്.

 

റൊമാൻ്റിക് കോമഡി ത്രില്ലർ 'റൺ രാജാ റൺ' എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് തെലുങ്ക് സിനിമയിൽ സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രഭാസിനെ നായകനാക്കി 'സാഹോ' എന്ന ചിത്രം സംവിധാനം ചെയ്തു. സത്യരാജ്, അരവിന്ദ് ആകാശ് എന്നിവർ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2003-ൽ പുറത്തിറങ്ങിയ 'സേന'യും സുജീത്താണ് സംവിധാനം ചെയ്തത്.

 

സുജീത്ത് തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന പവർ സ്റ്റാർ പവൻ കല്യാൺ ചിത്രം 'ഒജി'യുടെ നിർമ്മാണത്തിൻ്റെ മധ്യത്തിലാണ് സുജീത്തിന്റെ അടുത്ത ചിത്രമായ നാനി32 പ്രഖ്യാപിച്ചത്. "അക്രമാസക്തനായ ഒരു മനുഷ്യൻ അഹിംസയിലേക്ക് തിരിയുമ്പോൾ അവൻ്റെ ലോകം തലകീഴായി മാറുന്നു", ഇതാണ് ചിത്രത്തിന്റെ സ്റ്റോറി ലൈൻ. 2025-ൽ ചിത്രം പ്രദർശനത്തിനെത്തും. പിആർഒ: ശബരി.

movie news actor nani nani 32 Sujeeth