നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന 'സൂര്യയുടെ ശനിയാഴ്ച'! ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്നു...

ചിത്രത്തിന്റെതായ് പുറത്തുവിട്ട അനൗൺസ്മെന്റ് വീഡിയോയും അൺചെയ്ൻഡ് വീഡിയോയും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. പരുക്കൻ ലുക്കിൽ നാനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ തമിഴ് നടൻ എസ് ജെ സൂര്യയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

author-image
Greeshma Rakesh
New Update
നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന 'സൂര്യയുടെ ശനിയാഴ്ച'! ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്നു...

നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യയുടെ ശനിയാഴ്ച' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുന്നു. നാനി ഉൾപ്പെടെയുള്ള പ്രധാന അഭിനേതാക്കളുടെ ഭാഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് പൂർത്തീകരിച്ചത്.

ചിത്രത്തിന്റെതായ് പുറത്തുവിട്ട അനൗൺസ്മെന്റ് വീഡിയോയും അൺചെയ്ൻഡ് വീഡിയോയും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. പരുക്കൻ ലുക്കിൽ നാനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ തമിഴ് നടൻ എസ് ജെ സൂര്യയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് നായിക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് പുറത്തിറങ്ങുന്ന പാൻ ഇന്ത്യ സിനിമയാണിത്.

ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, ആക്ഷൻ: രാം-ലക്ഷ്മൺ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി.

hyderabad suryayude shaniyazhcha movie news nani