/kalakaumudi/media/post_banners/e9ff283b44d66df45a55573919a87d992c6e365e0beac30e3f6219b79bd6c279.jpg)
ഉമ്മന്‍ചാണ്ടിയെ നേരില്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ അദ്ദേഹത്തോടൊപ്പമുള്ള തങ്ങളുടെ അനുഭവം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടിയെ തന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയ അനുഭവം പറയുകയാണ് നവ്യ നായര്‍.
നവ്യ നായരുടെ കുറിപ്പ്:
'പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓര്‍മ്മ. അന്ന് ജനുവരി 21ന് എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കില്‍ പോവാന്‍ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു.
സാരമില്ല ഞാന്‍ അവിടെ എത്തും എന്ന് അദ്ദേഹം എനിക്ക് വാക്കുനല്‍കി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുന്‍പ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്‌നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജനങ്ങളോട് ചേര്‍ന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace.'
അതേസമയം ജനനായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഇന്ന് ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.
വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന്‍ ജനസാഗരമാണ് എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.