നയന്‍താരയുട 75-ആം ചിത്രം ; അന്നപൂരണി ഡിസംബര്‍ 1 ന്

നയന്‍താരയുടെ 75 മാത് ചിത്രം അന്നപൂരണി ഡിസംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തുന്നു. ഭക്ഷണ ദേവതയുടെ പേരായ 'അന്നപൂരണി' ഫാമിലി എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്.

author-image
Web Desk
New Update
നയന്‍താരയുട 75-ആം ചിത്രം ; അന്നപൂരണി ഡിസംബര്‍ 1 ന്

നയന്‍താരയുടെ 75 മാത് ചിത്രം അന്നപൂരണി ഡിസംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തുന്നു. ഭക്ഷണ ദേവതയുടെ പേരായ 'അന്നപൂരണി' ഫാമിലി എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്.

വിജയദശമി ദിനത്തില്‍ ചിത്രത്തിന്റെ ടീസറും ടൈറ്റിലും പുറത്തുവിട്ടിരുന്നു. വിശ്വാസി കുടുംബത്തില്‍ ജനിച്ച ലിബറല്‍ ചിന്താഗതിക്കാരിയായ മകളായാണ് നയന്‍താര വേഷമിടുന്നത്.

ചിത്രത്തില്‍ കെ എസ് രവികുമാര്‍, റെഡിന്‍ കിംഗ്സ്ലി, സുരേഷ് ചക്രവര്‍ത്തി, കുമാരി സച്ചു, കാര്‍ത്തിക് കുമാര്‍, രേണുക, അച്യുത് കുമാര്‍, പൂര്‍ണിമ രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സത്യരാജ്, ജയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സീ സ്റ്റുഡിയോസ്, ട്രൈഡന്റ് ആര്‍ട്‌സ്, നാദ് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Latest News annapoorani movie nayanthara nayanthara movie newsupdate movie news