ജയ് ശ്രീറാം; അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

തമിഴ് ചിത്രം അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടി നയന്‍താര. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നയന്‍താര സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മാപ്പ് പറഞ്ഞത്.

author-image
Athira
New Update
ജയ് ശ്രീറാം; അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

തമിഴ് ചിത്രം അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടി നയന്‍താര. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നയന്‍താര സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മാപ്പ് പറഞ്ഞത്. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ തുടങ്ങുന്ന കത്തിലാണ് താരത്തിന്റെ ഖേദ പ്രകടനം.

നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നയന്‍താരയായിരുന്നു. പ്രചോദനമാകുന്ന നല്ല കാര്യങ്ങള്‍ പറയുവാനാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലായെന്നും കത്തില്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

അന്നപൂരണി' എന്ന എന്റെ സിനിമയെ സംബന്ധിച്ചു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഹൃദയഭാരത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് താന്‍ ഈ കുറിപ്പെഴുതുന്നത്. അന്നപൂരണി എന്ന ചിത്രം വെറുമൊരു സിനിമാ മാത്രമല്ല, ചെറുത്തുനില്‍പ്പുകളെ പ്രചോദിപ്പിക്കാനും ഒരിക്കലും തളരാത്ത മനോഭാവം വളര്‍ത്താനുമുള്ള ഹൃദയംഗമമായ പരിശ്രമമായിരുന്നു. ജീവിത യാത്രയെ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പൂര്‍ണ്ണമായ ഇച്ഛാശക്തി കൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് മനസിലാക്കി തരാനാണ് ശ്രമിച്ചത്.

ഒരു നല്ല ആശയം ജനങ്ങളുമായി പങ്കിടാനുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമത്തില്‍, അശ്രദ്ധമായി ഞങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിരിക്കാം. മുമ്പ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സെന്‍സര്‍ ചെയ്ത സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാനും എന്റെ ടീമും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ഈ പ്രശ്‌നത്തിന്റെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കുന്നു. പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍, എനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കാത്ത ഒരു കാര്യമാണത്. ഞങ്ങള്‍ കാരണം വേദനിച്ച ആളുകളോട്, ഞാന്‍ എന്റെ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു.' നയന്‍താര കത്തില്‍ പറയുന്നു.

Latest News movie news movie updates