റീമേക്കിനൊരുങ്ങി നേര്; നിര്‍മ്മാണം ആന്റണി പെരുമ്പാവൂരും ആഷിഷ് ജോ ആന്റണിയും ചേര്‍ന്ന്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം നേര് 25 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി.

author-image
Athira
New Update
റീമേക്കിനൊരുങ്ങി നേര്; നിര്‍മ്മാണം ആന്റണി പെരുമ്പാവൂരും ആഷിഷ് ജോ ആന്റണിയും ചേര്‍ന്ന്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം നേര് 25 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്ത് 400 തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചുമാണ് നേട്ടം കൊയ്തത്. 100 കോടി നേട്ടത്തിലെത്തിയ ചിത്രത്തിന്റെ റീമേക്കിനൊരുങ്ങി ആന്റണി പെരുമ്പാവൂരും മകന്‍ ആഷിഷ് ജോ ആന്റണിയും. ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളിലായാണ് ചിത്രം നിര്‍മ്മിക്കുക. ആശിര്‍വാദ് സിനിമാസ് നേരിട്ടു വിദേശത്തു റിലീസ് ചെയ്തുവെന്നും മലയാള സിനിമയിലെ പുതിയ തുടക്കമാണ്.

ഡിസംബര്‍ 21 ന് ഏറെ പ്രതീക്ഷകളോടുകൂടിയാണ് തിയറ്ററുകളിലെത്തിയ ചിത്രത്തിന് തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം. ആഷിഷ് ജോ ആന്റണിയായിരുന്നു സഹ നിര്‍മാതാവ്.
ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും അനശ്വര രാജന്റെയും മിന്നും പ്രകടനം ചിത്രത്തില്‍ കൂടുതല്‍ ഇംപാക്ട് നല്‍കുന്നു.

പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബന്‍, കോസ്റ്റ്യൂം ഡിസൈന്‍ -ലിന്റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സോണി ജി. സോളമന്‍, എസ്.എ.ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍.

 

 

movie updates Latest News movie news