ക്രിസ്മസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് നേര്

ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നാല് കോടി വാരിക്കൂട്ടി മോഹന്‍ലാലിന്റെ നേര്.ക്രിസ്മസിന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
Web Desk
New Update
ക്രിസ്മസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് നേര്

ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നാല് കോടി വാരിക്കൂട്ടി മോഹന്‍ലാലിന്റെ നേര്.ക്രിസ്മസിന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ നേര് ആകെ 30 കോടി രൂപയാണ് നേടിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ മികച്ച തിരിച്ചുവരവിനാണ് നേര് വഴിതെളിച്ചത്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് നേര്.വക്കീലായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

ചിത്രത്തിലെ കഥാപാത്രമായ വിജയമോഹനെ തികച്ചും സ്വാഭാവികതയോടെ മോഹന്‍ലാല്‍ അവതരിപ്പിച്ചു. ജീത്തുവിന്റെ വാക്കുകള്‍ പോലെ തന്നെ റിയലിസ്റ്റിക് സമീപമനമാണ് നേരിന്. ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ് ചിത്രത്തിന്റെ
തിരക്കഥ എഴുതിയത്.

news update neru movie mohanlal Latest News