ആരാധകര്‍ക്കൊപ്പം കൂവി മമ്മൂട്ടി; പക്കാ വൈബ് മോഡെന്ന് ആരാധകര്‍

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പക്കാ വൈബ് മോഡിലുള്ളതാണ് വീഡിയോ.

author-image
anu
New Update
ആരാധകര്‍ക്കൊപ്പം കൂവി മമ്മൂട്ടി; പക്കാ വൈബ് മോഡെന്ന് ആരാധകര്‍

 
മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടര്‍ബോ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയ ചിത്രം ആക്ഷന്‍- കോമഡി വിഭാഗത്തിലുള്ളതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പക്കാ വൈബ് മോഡിലുള്ളതാണ് വീഡിയോ.

രാത്രിയില്‍ ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിലേക്ക് കയറാന്‍ പോകുകയാണ് താരം. ചുറ്റും നിരവധി ആളുകള്‍ കൂടി നില്‍ക്കുകയും മമ്മൂക്കാ എന്ന് ആര്‍ത്ത് വിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇവര്‍ക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ചുക്കൊണ്ട് മമ്മൂട്ടി കാരവാനിലേക്ക് കയറുകയാണ്. രണ്ട് പടി ചവിട്ടിക്കയറി അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞ് ആരാധകര്‍ക്കൊപ്പം അദ്ദേഹം കൂവുന്നതും വീഡിയോയില്‍ ദൃശ്യമാണ്. പ്രിയതാരത്തിന്റെ ഈ വൈബ് കണ്ട് ആരാധകര്‍ ആര്‍ത്തുല്ലസിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. മമ്മുക്ക പക്കാ വൈബ് മോഡെന്നാണ് ഏവരും പറയുന്നത്. അതൊടൊപ്പം വെയ്റ്റ് ഫോര്‍ ക്ലൈമാക്സ് എന്ന് പറഞ്ഞ് നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്.

ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അടുത്ത മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Latest News movie news