ഏഷ്യാനെറ്റില്‍ ഹൃദയസ്പര്‍ശിയായ പുതിയ സീരിയല്‍ 'ചെമ്പനീര്‍ പൂവ് '

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പര്‍ശിയായ പുതിയ സീരിയല്‍ 'ചെമ്പനീര്‍ പൂവ്' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

author-image
anu
New Update
ഏഷ്യാനെറ്റില്‍ ഹൃദയസ്പര്‍ശിയായ പുതിയ സീരിയല്‍ 'ചെമ്പനീര്‍ പൂവ് '

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പര്‍ശിയായ പുതിയ സീരിയല്‍ 'ചെമ്പനീര്‍ പൂവ്' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ള രേവതി എന്ന പെണ്‍കുട്ടി , തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയില്‍ ജീവിതത്തിലെ വെല്ലുവിളികളെയാണ് - 'ചെമ്പനീര്‍ പൂവ്' പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

പൂക്കടയില്‍ അച്ഛനെ സഹായിക്കുന്നത് മുതല്‍ പത്രവിതരണം, ഡ്രൈവിംഗ് പരിശീലനം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കടക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ ഏര്‍പ്പെട്ടിരിക്കുന്ന രേവതിയുടെ യാത്ര വികസിക്കുന്നു. അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അവളുടെ സഹോദരനിലാണ്. വിധിയുടെ വഴിത്തിരിവില്‍, സ്‌നേഹവും ആര്‍ദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരന്‍ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. 'ചെമ്പനീര്‍ പൂവ്' യഥാര്‍ത്ഥ ജീവിത സംഭവങ്ങളും ആകര്‍ഷകമായ കഥാസാരവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു.

'ചെമ്പനീര്‍ പൂവ്' തിങ്കള്‍ മുതല്‍ ഞായര്‍ വരെ വൈകുന്നേരം 7 മണിക്ക് ജനുവരി 29 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

new serial Latest News movie news