ഏഷ്യാനെറ്റില്‍ പുതിയ പരമ്പര ' ഏതോ ജന്മ കല്പനയില്‍ ' ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും

പുതിയ പരമ്പര 'ഏതോ ജന്മ കല്‍പ്പനയില്‍' ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ പരമ്പര.

author-image
anu
New Update
ഏഷ്യാനെറ്റില്‍ പുതിയ പരമ്പര ' ഏതോ ജന്മ കല്പനയില്‍ ' ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും

 

പുതിയ പരമ്പര 'ഏതോ ജന്മ കല്‍പ്പനയില്‍' ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ പരമ്പര. ശ്രുതി എന്ന ഒരു മധ്യവര്‍ഗ പെണ്‍കുട്ടിയുടെയും അഹങ്കാരിയും സമ്പന്നനുമായ ബിസിനസ്സ്മാന്‍ അശ്വിന്റെയും കഥയാണിത്. ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങള്‍ സാമൂഹിക മാനദണ്ഡങ്ങള്‍ക്കപ്പുറമുള്ള ഒരു പ്രണയകഥയില്‍ കുടുങ്ങിപ്പോകുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു.

'ഏതോ ജന്മ കല്‍പനയില്‍' അതിന്റെ അതുല്യമായ കഥാ സന്ദര്‍ഭം, കഥാപാത്രങ്ങളുടെ അസാധാരണമായ പ്രകടനങ്ങള്‍, വെല്ലുവിളികള്‍ക്കിടയിലും പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളുടെ തീവ്രത എന്നിവയിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കും .

ജനുവരി 29 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചയ്ക്ക് 2.30 ന് പുതിയ പരമ്പര 'ഏതോ ജന്മ കല്‍പനയില്‍' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

Latest News movie news serial