/kalakaumudi/media/post_banners/05cd44222ba988bd94731b775c9499d83a3dece46105bbe4201b4b8c955b89da.jpg)
ചെന്നൈ: പ്രഖ്യാപനം മുതല്‍ തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന സിനിമയാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 2.സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2018 ലാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് 1996ല്‍ പുറത്തെത്തിയ ചിത്രം ബോക്സ്ഓഫീസിലും വന്‍ വിജയം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ 2 ഫസ്റ്റ് ഗ്ലിംസ് നവംബര്‍ 3ന് എത്തുമെന്നാണ് പുതിയ അപ്‌ഡേറ്റ്. ഇന്ത്യന്‍ എന്‍ ഇന്‍ട്രോ എന്നായിരിക്കും ഈ ഗ്ലിംസിന്റെ പേര്. കമലിന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടായിരിക്കും ഈ ദൃശ്യങ്ങള്‍ പുറത്തുവിടുക. ഇതിന്റെ പോസ്റ്റര്‍ ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്.