'ഞാനും ചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചു'; കുറിപ്പുമായി നിഹാരിക കൊനിഡേല

തെലുങ്ക് നടി നിഹാരിക കൊനിഡേലയും ഭര്‍ത്താവ് ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയും വേര്‍പിരിയുന്നു. നിഹാരിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

author-image
Priya
New Update
'ഞാനും ചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചു'; കുറിപ്പുമായി നിഹാരിക കൊനിഡേല

തെലുങ്ക് നടി നിഹാരിക കൊനിഡേലയും ഭര്‍ത്താവ് ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയും വേര്‍പിരിയുന്നു. നിഹാരിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

ചൈതന്യയും താനും പരസ്പര സമ്മതത്തോടെ വേരിപിരിയുകയാണെന്ന് നിഹാരിക കുറിച്ചു. പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ ഞാനും ചൈതന്യയും തീരുമാനിച്ചു.

പുതിയ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. എനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി.

ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മനസിലാക്കുന്നതിന് നന്ദി.- എന്നാണ് നിഹാരിക കുറിച്ചത്.ഇരുവരും അകന്നു താമസിക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിവാഹചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സഹോദരനും നടനുമായ വരുണ്‍ തേജയുടെ വിവാഹനിശ്ചയത്തിലും ചൈതന്യ പങ്കെടുത്തിരുന്നില്ല.

ഇതും അഭ്യൂഹങ്ങള്‍ ശക്തമാകുകയായിരുന്നു.2020 ഡിസംബറിലായിരുന്നു നിഹാരികയും ചൈതന്യയും വിവാഹിതരാവുന്നത്. ഉദയ്പൂരിലെ ഉദയ് വിലാസ് കൊട്ടാരത്തില്‍വച്ച് രാജകീയമായിട്ടായിരുന്നു വിവാഹം നടന്നത്.

നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളില്‍ നിഹാരിക അഭിനയിച്ചിട്ടുണ്ട്.

chaitanya niharika konidela