നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

By web desk.07 12 2023

imran-azhar


മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങി നിവിന്‍ പോളിയും സായ് പല്ലവിയും. പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന താരജോഡിയാണ് നിവിന്‍ പോളിയും സായ് പല്ലവിയും. അതിനാല്‍ തന്നെ വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

2015 മെയ് 29നാണ് 'പ്രേമം' തിയറ്ററില്‍ റിലീസ് ചെയ്തത്. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് ഭാഷഭേദമന്യേ നിരവധി ആരാധകരാണുള്ളത്. ഹോട്ട്സ്റ്റാറിനുവേണ്ടിയുള്ള ഒരു വെബ് സീരീസിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

 

OTHER SECTIONS