റിയല്‍ ഹീറോ ബിജു പൗലോസ് വീണ്ടും എത്തുന്നു, രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളി

മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം റിലീസായിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. പ്രേക്ഷകര്‍ സ്വീകരിച്ച ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കും.

author-image
Web Desk
New Update

ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് നിവിന്‍ പോളി കുറിച്ചു.

നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷന്‍ ഹീറോ ബിജു റിലീസായത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍, പി ആര്‍ ഒ എ എസ് ദിനേശ്.

നിവിന്‍ പോളിയുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണിത്. എസ് ഐ പൗലോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിന്‍ നിവിന്‍ അവതരിപ്പിച്ചത്. ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിച്ച പൊലീസ് കഥയാണ് ആക്ഷന്‍ ഹീറോ ബിജു.

എബ്രിഡ് ഷൈനും മുഹമ്മദ് റഫീക്കും ചേര്‍ന്ന തിരക്കഥയൊരുക്കിയ ചിത്രം വന്‍ വിജയമാണ് നേടിയത്. 32 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 5 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

malayalam movie movie news nivin pauly action hero biju