റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ഷോയില്‍ ഗംഭീര അഭിപ്രായങ്ങള്‍ നേടി നിവിന്‍ പോളി 'ഏഴ് കടല്‍ ഏഴ് മലൈ'

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ' യുടെ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടന്ന പ്രീമിയര്‍ ഷോയ്ക്ക് എങ്ങും മികച്ച പ്രതികരണങ്ങള്‍.

author-image
Athira
New Update
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ഷോയില്‍ ഗംഭീര അഭിപ്രായങ്ങള്‍ നേടി നിവിന്‍ പോളി 'ഏഴ് കടല്‍ ഏഴ് മലൈ'

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ' യുടെ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടന്ന പ്രീമിയര്‍ ഷോയ്ക്ക് എങ്ങും മികച്ച പ്രതികരണങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടല്‍ ഏഴ് മലൈ.

പ്രണയം വ്യത്യസ്തമായ ഒരു രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടല്‍ ഏഴ് മലൈ' ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. 'പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

തമിഴ് നടന്‍ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എന്‍ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉമേഷ് ജെ കുമാര്‍, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി: സാന്‍ഡി, പിആര്‍ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.

Latest News movie news movie updates