റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നിവിൻ പോളി -റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'ക്ക് ഇന്ന് പ്രീമിയർ ഷോ..!

വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

author-image
Greeshma Rakesh
New Update
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നിവിൻ പോളി -റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'ക്ക് ഇന്ന് പ്രീമിയർ ഷോ..!

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യുടെ പ്രീമിയർ  ചൊവ്വാഴ്ച റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടക്കും. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും എന്നാണ് ചിത്രത്തിൻ്റെ ഈ അടുത്ത് പുറത്തിറങ്ങിയ ടീസർ ഉറപ്പ് നൽകുന്നുണ്ട്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടൽ ഏഴ് മലൈ' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.

ഛായാഗ്രഹണം- എൻ കെ ഏകാംബരം, ചിത്രസംയോജനം- മതി വി എസ്, വസ്ത്രാലങ്കാരം- ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്- പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ- ഉമേഷ് ജെ കുമാർ, ആക്ഷൻ- സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി- സാൻഡി, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

movie news nivin pauly rotterdam film festival yezhu kadal yezhu malai