കേരളത്തില്‍ നിന്ന് അഞ്ച് കോടി തൂത്തുവാരി ഓസ്‌ലര്‍

ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ ഓസ്‌ലറിന് തകര്‍പ്പന്‍ പ്രതികരണമാണ് നേടുന്നത്.

author-image
Athira
New Update
കേരളത്തില്‍ നിന്ന് അഞ്ച് കോടി തൂത്തുവാരി ഓസ്‌ലര്‍

ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ ഓസ്‌ലറിന് തകര്‍പ്പന്‍ പ്രതികരണമാണ് നേടുന്നത്. ആദ്യ ദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് 2.8 കോടി നേടി. രണ്ടാം ദിനത്തല്‍ 2.2 കോടിയാണ് നേടിയത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി സുപ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടമാണ് കാഴ്ചവെക്കുന്നത്.

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്ന രീതിയില്‍ മിന്നും പ്രകടമാണ് ജയറാം ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. ആദ്യ ദിനത്തില്‍ ആഗോളതലത്തില്‍ ചിത്രം 6 കോടിയോളം രൂപ നേടി. ഈ അവധി ദിനത്തില്‍ മികച്ച വീക്കെന്‍ഡ് കളക്ഷന്‍ ചിത്രത്തിന് ലഭിക്കും.

അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‌ലറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

 

 

movie updates Latest News