By Greeshma Rakesh.09 09 2023
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പാകിസ്താന്‍ നടി നൗഷീന്‍ ഷാ. താന്‍ ഇന്ത്യന്‍ അഭിനേതാക്കളെ നേരിട്ട് കണ്ടിട്ടില്ല. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കുമെന്ന് നൗഷീന്‍ പറഞ്ഞു. പാകിസ്താനെതിരേയും അവരുടെ സൈന്യത്തിനെതിരേയും കങ്കണ നടത്തുന്ന പരാമര്‍ശങ്ങളാണ് നൗഷീന്റെ വിമര്‍ശനത്തിനുള്ള കാരണം.
''പാകിസ്താന്‍ ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാം. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളെപ്പറ്റിയും ആര്‍മിയെപ്പറ്റിയും അവര്‍ക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങനെയാണ് കങ്കണയ്ക്ക് ആ വിവരം ലഭിക്കുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ പോരേ?
കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ അവര്‍ പിറകിലാണ്. അവരൊരു തീവ്രവാദിയാണ്.''കങ്കണയ്ക്കെതിരേയുള്ള പരാമര്‍ശത്തെ പിന്തുണയ്ച്ചും വിമര്‍ശിച്ചും ഒട്ടേറേ പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കങ്കണയുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ നൗഷീന്‍ ഷായ്ക്കെതിരേ പ്രതിഷേധിക്കുകയാണ്.