കണ്ണമ്മയ്ക്കും ലിറ്റിലിനും അനുഗ്രഹങ്ങള്‍, പാര്‍വതിയുടെയും ജയറാമിന്റെയും കുറിപ്പ്

By Web Desk.14 11 2023

imran-azhar

 

 


മകന്‍ കാളിദാസനെയും ഭാവി മരുമളെയും കുറിച്ച് പാര്‍വതിയുടെയും ജയറാമിന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റ്. മരുമകളാകാന്‍ പോകുന്ന താരുണിയോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്ന പോസ്റ്റില്‍ താരുണിയെ ലിറ്റില്‍ എന്നാണ് ഇരുവരും വിശേഷിപ്പിക്കുന്നത്.

 

 

പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

 

എന്റെ മകന്‍ കണ്ണമ്മ, നീ എന്റെ അഭിമാനമാണ്. ഇപ്പോള്‍ നിന്റെ പ്രിയപ്പെട്ട, സ്‌നേഹത്തോടെ ലിറ്റില്‍ എന്നുവിളിക്കുന്ന താരിണിയോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. രണ്ടുപേര്‍ക്കും എല്ലാ അനുഗ്രഹങ്ങളും. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. പാര്‍വതി കുറിച്ചു.

 

 

ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളിലൊന്ന് എന്നാണ് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ജയറാം കുറിച്ചത്. എന്റെ കണ്ണമ്മയ്ക്കും ലിറ്റിലിനും ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും നേരുന്നു. ജയറാം കുറിച്ചു.

 

 

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം. നീലഗിരി സ്വദേശിനിയായ താരിണി മോഡലിംഗ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയായ താരിണി 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പാണ്.

 

 

OTHER SECTIONS