അമേരിക്കന്‍ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു

അമേരിക്കന്‍ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു. 70 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

author-image
Priya
New Update
അമേരിക്കന്‍ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു. 70 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 1985ല്‍ ടിം ബര്‍ട്ടന്‍ സംവിധാനം ചെയ്ത 'പീവീസ് ബിഗ് അഡ്വഞ്ചര്‍' എന്ന ചലച്ചിത്രത്തിലൂടെയാണ് റുബന്‍സ് പ്രശസ്തനായത്.

പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ 'പീവീസ് പ്ലേഹൗസ്' എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയിലൂടെ അവതരിപ്പിക്കുകയായിരുന്നു. 1991ല്‍ ഫ്‌ലോറിഡയിലെ സിനിമ തിയേറ്ററില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് കേസായി.

ഇത് അദ്ദേഹത്തിന്റെ കരിയറിനെ വലിയ തോതില്‍ ബാധിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് ചെറിയ വേഷങ്ങളില്‍ ഒതുങ്ങേണ്ടി വന്നു. എന്നാല്‍ 2016ല്‍ 'പീവീസ് ബിഗ് ഹോളിഡേ' എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

paul reubens