'ബേബി മൂണ്‍' ; പേളി-ശ്രീനിഷ് കുടുംബം തുര്‍ക്കിയില്‍....ചിത്രങ്ങള്‍ പങ്ക് വെച്ച് താരം

By Web desk.30 09 2023

imran-azhar

 

തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കാനൊരുങ്ങുന്ന പേളി മാണി ശ്രീനിഷ് ദമ്പതികള്‍ തുര്‍ക്കിയില്‍ ബേബിമൂണ്‍ ആഘോഷിക്കുന്ന വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്. മകള്‍ നിളയുമൊത്താണ് ഇരുവരും തുര്‍ക്കിയില്‍ ബേബി മൂണ്‍ ആഘോഷിക്കുന്നത്. തുര്‍ക്കിയിലെ ചിത്രങ്ങള്‍ പേളി തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്.

'കിഴക്ക് പടിഞ്ഞാറുമായി ചേരുന്ന, ഭൂതകാലം വര്‍ത്തമാനവുമായി നൃത്തം ചെയ്യുന്ന ഇസ്താമ്പൂള്‍ ' എന്ന അടിക്കുറിപ്പോടെയാണ് പേളി തുര്‍ക്കിയില്‍ നിന്നുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ദി ബ്ലൂ മോസ്‌ക് പോലുള്ള നിരവധി പ്രശസ്ത സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.സ്ട്രീറ്റ് ഫെയറുകളും ഭക്ഷണ വൈവിധ്യങ്ങളുമൊക്കെയായി തുര്‍ക്കിയില്‍ എന്‍ജോയ് ചെയ്യുകയാണ് താര കുടുംബം.


'ആയിരം തവണ കേട്ടറിയുന്നതിലും നല്ലത് ഒരു തവണ കണ്ടറിയുന്നതാണ്.' ഇസ്താംബൂളിലെ പ്രശസ്തമായ ഗലാറ്റ ടവറിന് മുന്നില്‍ പേളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറച്ചു.

 

OTHER SECTIONS