/kalakaumudi/media/post_banners/30d724491c240801ee5150c0cb1b244f47179b47ab554f145d0ed23ce337bea3.jpg)
അവതരണ മികവുകൊണ്ട് പ്രേക്ഷമനസിനെ കീഴടക്കിയ താരമാണ് പേളി മാണി. സോഷ്യല്‍മീഡിയയില്‍ മികച്ച സാന്നിദ്ധ്യം തെളിയിക്കുന്ന നടിയും അവതാരികയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.
'ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടു ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും. ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്', കുഞ്ഞിനോടൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ താരം പങ്കുവെച്ചു.
റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീന്‍ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത് ഭര്‍ത്താവും നടനുമായ ശ്രീനിഷാണ് പേളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം അറിയിച്ച് എത്തിയത്.
പ്രസവം കഴിഞ്ഞ് ആദ്യമായി കുഞ്ഞിനെ കൈയ്യില്‍ കിട്ടിയ നിമിഷമെന്ന് പറഞ്ഞാണ് പേളി എത്തിയിരിക്കുന്നത്. മകളെ തന്റെ കൈയ്യിലേക്ക് ആദ്യമായി തന്നപ്പോഴുള്ള ചിത്രമാണെന്നും നടി സൂചിപ്പിച്ചിരുന്നു. മാത്രമല്ല വീണ്ടുമൊരു പെണ്‍കുട്ടിയുടെ അമ്മയായതിന്റെ സന്തോഷവും പേളി പങ്കുവെച്ചിരിക്കുകയാണ്.